Monday, 14 March 2016

മഡോണ ഇനി പെരും നുണയനോടൊപ്പം

മഡോണ  ഇനി പെരും  നുണയനോടൊപ്പം 


പ്രേമത്തിലെ  ജോർജിൻടെ  നായികയായി  മലയാള  സിനിമയിൽ  എത്തിയ  മഡോണയുടെ  രണ്ടാമത്തെ  ചിത്രം  പെരും  നുണയനോടൊപ്പം  . നിവിന്ടെ  നായികയായി  പ്രേക്ഷക  ഹൃദയം  കവർന്ന  മഡോണ  സെബാസ്റ്റ്യൻ  കിംഗ്‌  ലയറിലൂടെ  ദിലീപിന്ടെ  നായികയായി  എത്തുന്നു .

കേരളത്തിലും  ദുബായിലും  ആയിട്ടാണ്  കിംഗ്‌  ലയർ  ചിത്രീകരണം  പൂർത്തീകരിച്ചത് ,ചിത്രത്തിൽ  ഇതുവരെ  കാണാത്ത  ഗെറ്റപ്പിലാണ്  ദിലീപ്  എത്തുന്നത്‌ . ബാലു  വർഗീസ്‌ ,ആശ  ശരത് ,ജോയ്  മാത്യു  തുടങ്ങിയവരും  കേന്ദ്ര  കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു .ദീപക്  ദേവാണ്  ചിത്രത്തിൻടെ   സംഗീതം  നിർവഹിച്ചിരിക്കുന്നത് .

ഇരുപതു  വർഷത്തിന്ടെ  ഇടവേളയ്ക്കു  ശേഷം  ഹിറ്റ്‌  മേക്കെർസായ  സിദ്ദിക്ക്  ലാൽ  കൂട്ട് കെട്ടിൽ  ഒരുങ്ങുന്ന  ചിത്രമെന്നതിനാൽ  വളരെ  പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ  കാത്തിരിക്കുന്നത് ,ഔസേപ്പച്ചൻ  മൂവീസ്   ബാനറിലാണ്  നിർമാണം .

No comments:

Post a Comment